ഐ.ടി. ട്രെയിനിങ്ങ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇപ്പോൾ ഏറ്റവും അധികം ജോലി ജോലി സാധ്യതകൾ ഉള്ള മേഖലയാണ് IT. ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി ജോലി ലഭിക്കുന്നത് കുറച്ച് പേർക്ക് മാത്രമാണെങ്കിലും, മറ്റുള്ളവർക്കും കൃത്യമായ കരിയർ പ്ലാനിങിലൂടെയും സ്കിൽ ഡെവലപ്മെന്റിലൂടെയും കോർ ഐ.ടി. ജോലി നേടിയെടുക്കാവുന്നതാണ്. ഇത്തരത്തിൽ കോളേജിൽ നിന്ന് ഈ വർഷം പാസ്-ഔട്ട് ആകുന്ന എല്ലാവർക്കും ഇപ്പോൾ തന്നെ അനേകം ഐ.ടി. ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂകളിൽ നിന്നുള്ള മാർക്കറ്റിംഗ് കോളുകൾ കിട്ടുന്നുണ്ടാവുമല്ലോ! എന്നാൽ
എങ്ങനെയാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഐ.ടി. മേഖല തിരഞ്ഞെടുക്കേണ്ടത്?
എന്താണ് പഠിക്കേണ്ടത്?
എങ്ങനെയാണ് പഠിക്കേണ്ടത്?
എവിടെയാണ് പഠിക്കേണ്ടത്?
ഇവയൊന്നും ഇപ്പോഴും നമ്മുടെ കുട്ടികൾക്ക് അറിയുന്നില്ല. അതുകൊണ്ട് തന്നെ ഐ.ടി. ഇൻഡസ്ട്രിയെക്കുറിച്ചോ, കരിയർ മേഖലകളെക്കുറിച്ചോ യാതൊരു ഉൾക്കാഴ്ചയുമില്ലാതെ ഐ.ടി. ട്രെയിനിങ് ബിസിനസ്സ് ഇൻസ്റ്റിറ്റ്യൂകളുടെ മാർക്കറ്റിംഗ് തന്ത്രങ്ങൾക്ക് (100% പ്ലേസ്മെന്റ് അഷ്വറൻസ് പോലുള്ളവയുടെ) ഇരയായി പണം നഷ്ടപ്പെടുത്തുകയാണ് പലരും ചെയ്യുന്നത്. എന്നാൽ കുറച്ച് ശ്രദ്ധയോടെയും അറിവോടെയും തിരഞ്ഞെടുത്താൽ ഒരു സ്പെഷ്യലൈസ്ഡ് ഐ.ടി. ട്രെയിനിങ് നിങ്ങൾക്ക് ഒരു നല്ല ജോലിയും കരിയർ നേട്ടങ്ങളും നൽകുകയും ചെയ്യും. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം
നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കരിയർ മേഖല എങ്ങനെ തിരഞ്ഞെടുക്കാം?
ആയിരക്കണക്കിന് സ്റ്റാർട്ട്-അപ്പ്, സ്മോൾ-, മിഡിൽ സൈസ് കമ്പനികളിലുള്ള എൻട്രി ലെവൽ ഐ.ടി. ജോലികളാണ് ഒരു ഫ്രഷർ എന്ന നിലയിൽ നിങ്ങൾക്ക് ലഭിക്കാൻ ഏറ്റവും സാധ്യതയുള്ള അവസരങ്ങൾ. ഇവ സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, വെബ് ഡിസൈനിങ്, ഐ.ടി. ടെക്നിക്കൽ അഡ്മിനിസ്ട്രേഷൻ (നെറ്റ്‌വർക്കിംഗ്, സിസ്റ്റം/സെർവർ അഡ്മിൻ, ഡാറ്റാബേസ് അഡ്മിൻ.), ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിങ്ങനെ പോവുന്നു.
നല്ല ലോജിക്കൽ ആപ്റ്റിട്യൂഡ് അഥവാ പ്രോബ്ലം സോൾവിങ് സ്കിൽ ഉള്ളവർക്ക് പ്രോഗ്രാമിങ് നല്ലൊരു കരിയർ ആയി മാറും. കുറച്ച് ക്രീയേറ്റീവ് സ്‌കിൽസ് അഥവാ കളർ/ഡിസൈൻ സെൻസ് ഉള്ളവർക്ക് വെബ് ഡിസൈനിങ് അല്ലെങ്കിൽ ഫ്രന്റ്-എൻഡ് ഡെവലപ്മെന്റ് സ്വാഭാവിക കരിയർ ആയേക്കാം. നിങ്ങൾ കൂടുതൽ ക്വാളിറ്റി ഓറിയന്റഡ്, പെർഫെക്ഷനിസ്റ്റാണെങ്കിൽ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് നല്ല കരിയർ ആയി മാറാം. ചിലരെ നമുക്ക് നല്ല ടെക്നിക്കൽ സ്‌കിൽസ് അല്ലെങ്കിൽ ട്രബിൾഷൂട്ടിങ്ങ് സ്‌കിൽസ് ഉള്ളവരായി കാണാം. അവർക്ക് നെറ്റ്‌വർക്കിങ്ങ്, സിസ്റ്റം അഡ്മിൻ പോലെയുള്ള ടെക്നിക്കൽ അഡ്മിനിസ്ട്രേഷൻ കരിയർ നല്ലതാവാം. ഇത്തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പ് നിങ്ങളുടെ കൂട്ടുകാരോടോ, സീനിയേർസിനോടോ, ബന്ധുക്കളോടോ ചോദിച്ച് എടുക്കാൻ കഴിയുന്നതല്ല. ഓരോ വ്യക്തിയുടേയും തനതായ ആപ്റ്റിറ്റ്യൂഡ്, സ്‌കിൽസ്, താല്പര്യങ്ങൾ എന്നിവ കണക്കിലെടുത്തും, സാധ്യതയുള്ള എല്ലാ തൊഴിൽ മേഖലകളെയും പറ്റി മനസ്സിലാക്കിയും ഒരു എക്സ്പേർട്ട് കരിയർ കൗൺസിലറുടെ സഹായത്തോടെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്.
ഈ തീരുമാനം ശരിയായി എടുക്കാൻ കഴിയാതെ, 10th അല്ലെങ്കിൽ 12th കഴിയുമ്പോൾ ചെയ്യുന്നത് പോലെ മറ്റുള്ളവരുടെ സമ്മർദ്ദം മൂലമോ, ശരിയായ തിരിച്ചറിവില്ലാതെയോ ഇത് ചെയ്യുന്നതിനാലാണ് ധാരാളം അവസരങ്ങളുണ്ടായിട്ടും പലരും ഐ.ടി. കരിയർ മേഖലയിൽ പിന്തള്ളപ്പെട്ട് പോവുന്നത്. ഒരു നല്ല കരിയർ കൗൺസലർ ഇതിൽ നിങ്ങളെ സഹായിക്കും.
എങ്ങനെ പഠിക്കണം?
‘ജോലി പരിചയം നേടി പഠിക്കണം’ എന്നാണ് ഉത്തരം. അക്കാഡമിക് കോഴ്സുകൾ അറിവ് നേടാനും സർട്ടിഫിക്കറ്റുകൾ നേടാനും ഉപകരിക്കുമ്പോൾ, ഒരു തൊഴിലന്വേഷകർ എന്ന നിലയിൽ നിങ്ങൾക്ക് വേണ്ടത് ‘എംപ്ലോയബിലിറ്റി സ്‌കിൽ’ എന്ന കോർ ഐ.ടി. തൊഴിൽ പരിചയം ആണ്. ഇന്ന് ഐ.ടി. ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ സർവ്വസാധാരണമാണ്, നാടും നഗരവും, എല്ലാ മുക്കിലും മൂലയിലും ഇത്തരത്തിലുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉണ്ട്. കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ വരുമാനം എന്നത് തന്നെയാണ് ഇത്തരത്തിൽ എല്ലാവരും ഐ.ടി. ട്രെയിനിങ് ബിസിനസ്സിലേക്ക് തിരിയാൻ കാരണം.
എന്നാൽ ഇത്തരത്തിലുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂകളിൽ ബഹുഭൂരിഭാഗവും നിങ്ങളുടെ എംപ്ലോയബിലിറ്റി സ്കിൽ ഡെവലപ്മെന്റിനെ ഒരു തരത്തിലും സഹായിക്കുന്നില്ല എന്നതാണ് സത്യം. ഏതെങ്കിലും ഷോപ്പിംഗ് കോംപ്ലക്സിൽ വാടകക്കെടുക്കുന്ന 3-4 ഷട്ടർ മുറികളാണ് മിക്കവാറും ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് എന്ന് നമുക്ക് ആദ്യമേ കാണാം. കുട്ടികളെ ആകർഷിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം ‘പ്ലേസ്മെന്റ് അഷ്വറൻസ്’ ആണ്. ജോലി കിട്ടണം എന്ന അദമ്യമായ ആഗ്രഹം കൊണ്ട് പലരും ആ വലയിൽ വീഴുകയും ചെയ്യുന്നു.
എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് യാതൊരു കോർ ഐ.ടി. ഇൻഫ്രാസ്ട്രക്ച്ചറും ഇല്ലാതെ, കഴിഞ്ഞ ബാച്ചുകളിൽ നിന്നുള്ള ട്രെയിനികളെ തന്നെ ഫാക്കൽറ്റിയായി ഉപയോഗിച്ച്, ദിവസം 2 മണിക്കൂർ ഉള്ള വിവിധ ബാച്ചുകളിൽ കുട്ടികളെ നിറച്ച് തിയററ്റിക്കൽ ട്രെയിനിങ് മാത്രം നൽകുകയാണ് പല ഇൻസ്റ്റിറ്റ്യൂട്ടുകളും ചെയ്യുക.
ഉദാ: പാക്കറ്റ് ട്രേസർ എന്ന ഫ്രീ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നെറ്റ്‌വർക്കിങ് റൂട്ടിംഗ് പഠിപ്പിക്കുന്നു. യഥാർത്ഥ റൂട്ടർ കുട്ടികൾ കാണുന്നുതേയില്ല. ഇത് ഏകദേശം വീഡിയോ ഗെയിമിൽ കാർ റേസിംഗ് കളിച്ചു പഠിച്ച ശേഷം, ഡ്രൈവർ ജോലിക്ക് പോകുന്നത് പോലെയാവും. ഡെവലപ്മെന്റ്, ഡിസൈനിങ് ഇങ്ങനെ എല്ലാ മേഖലകളിലും ഇത് തന്നെ സംഭവിക്കുന്നു.
കോഴ്സിന്റെ അവസാനം സർട്ടിഫിക്കറ്റ് ലഭിക്കുന്നു, പക്ഷെ വാഗ്ദാനം ചെയ്തത് പോലെ ജോലി ലഭിക്കുന്നില്ല. ഇവിടെ ആദ്യമേ മനസിലാക്കേണ്ട ഒരു കാര്യം, ഒരു ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പണം നൽകി പഠിച്ചു എന്നുള്ളത് കൊണ്ട് ഒരു ഐ.ടി. കമ്പനിയും ഒരാളെ ജോലിക്കെടുക്കുന്നില്ല എന്നതാണ്.
അങ്ങനെയെങ്കിൽ, ആരുണ്ടാവും ജോലി കിട്ടാത്തവരായി? കോളേജിൽ നിന്ന് പുറത്തു വരുന്നു, ഇരുപതിനായിരം-മുപ്പത്തിനായിരവും മുടക്കി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ, ജോലി കിട്ടുന്നു. അത് അങ്ങനെ നടക്കില്ല എന്നാണ് മനസിലാക്കേണ്ടത്.
യഥാർത്ഥത്തിൽ നിങ്ങൾക്ക് വേണ്ടത് ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റുകളോ, ഫേക്ക് പ്ലേസ്മെന്റ് അഷ്വറൻസോ അല്ല. മറിച്ച്, ഡ്രൈവർ ജോലിക്ക് അപേക്ഷിക്കുമ്പോൾ ഞാൻ ഇന്ന് മുതൽ തന്നെ യഥാർത്ഥ കാർ ഓടിക്കാൻ കഴിവുള്ളയാളാണ് എന്ന് പറയാൻ കഴിയുന്ന തരത്തിലുള്ള ആത്മവിശ്വാസവും അതിനുള്ള യഥാർത്ഥ കഴിവുമാണ് – അതാണ് ‘എംപ്ലോയബിലിറ്റി സ്കിൽ’. അതിനോടൊപ്പം ജോലി കണ്ടെത്താനുള്ള നിങ്ങളുടെ സ്മാർട്ട്നെസ്സും വഴികളും കൂടിച്ചേരുമ്പോൾ നിങ്ങൾക്ക് തിരിഞ്ഞ് നോക്കേണ്ടി വരില്ല
എവിടെ പഠിക്കണം?
അപ്രന്റീസ്ഷിപ്പ് പോലെ നമുക്ക് അനുയോജ്യമായ കോർ ഐ.ടി. മേഖലയിൽ നേരിട്ട് തൊഴിൽ പരിചയം നേടാനുള്ള അവസരങ്ങൾ കുറവാണ് എന്നിരിക്കെ, അത്തരത്തിൽത്തന്നെ തൊഴിൽ പരിചയവും ആത്മവിശ്വാസവും നേടാൻ കഴിയുന്ന കമ്പനി-ഓറിയന്റഡ് ട്രെയിനിങ് അവസരങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് ചെയ്യേണ്ടത്.
കേരളത്തിൽ കൊച്ചിയിലുള്ള സ്‌റ്റെപ്സ് (STEPS) അത്തരത്തിൽ ഐ.ടി. ട്രെയിനിങ് നൽകുന്ന, ഒരു കോർ ഐ.ടി. പാർക്കിന്റെ ഭാഗമായി പ്രവർത്തിക്കുന്ന, ട്രെയിനിങ് ഹബ് ആണ്. വിദഗ്ദ്ധ കൗൺസിലർമാർ ഫ്രഷേഴ്‌സ്ന് വ്യക്തിഗത ഐ.ടി. കരിയർ ഗൈഡൻസും, അവരുടെ സ്വാഭാവിക ഐ.ടി. കരിയർ മേഖലകളിൽ ഇൻഡസ്ട്രിയൽ എംപ്ലോയബിലിറ്റി ട്രെയ്നിങ്ങും നൽകുകയും, ഒരു കോർ ഐ.ടി. ജോലി കണ്ടെത്താനുള്ള സപ്പോർട്ട് നൽകുകയും ചെയ്യുന്നു.
കൂടുതലറിയാൻ – PH: 9895682000, 0484-4082111, WhatsApp: 9544280444
info@stepskochi.com, www.stepskochi.com